ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു.
Update: 2023-06-01 11:52 GMT
ന്യൂഡൽഹി: ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു. ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. രാജി അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കൽ ഇനി ബിഷപ്പ് എമിരറ്റ്‌സ് എന്നറിയിപ്പെടും.
താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു. പ്രത്യക്ഷമായും പരോക്ഷമായും ഏറെ അനുഭവിച്ചു. പ്രാർഥിച്ചവരോടും കരുതലേകിയവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2018 സെപ്റ്റംബറിൽ ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽനിന്ന് ഫ്രാൻസിസ് മാർപ്പാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. കേസിൽ പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.