ബി.ജെ.പി കള്ളപ്പണക്കേസ്: കുറ്റപത്രം ഈ മാസം 23ന് സമര്‍പ്പിക്കും

ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു

Update: 2021-07-15 10:47 GMT
Advertising

ബി.ജെ.പി കള്ളപ്പണക്കേസില്‍ ഈ മാസം 23ന് കുറ്റപത്രം സമര്‍പ്പിക്കും. കവര്‍ച്ചാകേസിലാണ്‌ കുറ്റപത്രം നല്‍കുക. കേസില്‍ 22 പ്രതികളാണുള്ളത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ബി.ജെ.പി നേതാക്കള്‍ പ്രതികളായേക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ബി.ജെ.പി കള്ളപ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആറു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. കവര്‍ച്ച ചെയ്ത പണം മുഴുവന്‍ കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാഅപേക്ഷ കോടതി അംഗീകരിക്കാതിരുന്നതോടെയാണ് കേസിലെ ആറു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊണ്ടുവന്ന പണം പാര്‍ട്ടിക്കാര്‍ തന്നെ വാടകസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു, തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികള്‍ കോടതിയില്‍ ഉന്നയിച്ച ആവശ്യം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News