എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിനെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ താക്കോൽ കൊണ്ടതാണെന്ന് മൊഴി

Update: 2024-04-22 16:10 GMT
Editor : banuisahak | By : Web Desk
krishnakumar
AddThis Website Tools
Advertising

കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെ ആക്രമിച്ച കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. മുളവന സ്വദേശി സനലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ താക്കോൽ കൊണ്ടതാണെന്ന് മൊഴി.

സി പി എമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂർവം ആക്രമിച്ചെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിനെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽമുളവന ചന്തമുക്കിൽ വച്ചാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്.

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ വിഷയത്തിൽ സിപിഎം നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചതിന്റെ പേരിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സിപിഎം പ്രവർത്തകർ ആക്രമിച്ചെന്നായിരുന്നു കുണ്ടറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി. തുടർന്ന്, കുണ്ടറ പോലീസും രഹസ്യ അന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News