ബ്രഹ്മപുരം തീപിടിത്തം; പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതിയുടെ തീരുമാനം

ബ്രഹ്മപുരം വിഷയത്തോടൊപ്പം മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പ്രത്യേക ബെഞ്ച് പരിഗണിക്കും

Update: 2023-07-07 08:08 GMT
Editor : Lissy P | By : Web Desk
Brahmapuram fire; High Courts decision to constitute a special bench,latest malayalam news,ബ്രഹ്മപുരം തീപിടിത്തം
AddThis Website Tools
Advertising

കൊച്ചി: ബ്രഹ്മപുരം തീപിടിത്തം പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതിയുടെ തീരുമാനം. ബെഞ്ച് രൂപീകരിക്കാൻ രജിസ്ട്രാർക്ക് ചീഫ് ജസ്റ്റിസ് നിർദേശം നൽകി. സർക്കാരിന്റെയും അമിക്യസ് ക്യൂറിയുടെയും ആവശ്യം പരിഗണിച്ചാണ് നിർദേശം. ബ്രഹ്മപുരം വിഷയത്തോടൊപ്പം മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പ്രത്യേക ബെഞ്ച് പരിഗണിക്കും.

ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിന്റെ നിലപാട് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകി. ബ്രഹ്മപുരത്ത് ബയോ സിഎൻജി പ്ലാന്റ് എങ്ങനെ സ്ഥാപിക്കുമെന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാമെന്ന് തദ്ദേശ സെക്രട്ടറി കോടതിക്ക് ഉറപ്പ് നൽകി.

ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം ഉണ്ടായ ചാരം നദികളിലേക്ക് ഒഴുകാതിരിക്കാൻ ടാർപ്പോളിൻ ഉപയോഗിച്ച് മാലിന്യ കൂമ്പാരം  മറച്ചതായി കലക്ടർ കോടതിയെ അറിയിച്ചു, സംസ്ഥാനത്തെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ പുരോഗതി ഉണ്ടെന്ന് കോടതി വിലയിരുത്തി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News