തൃശൂരിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

10.72 ഗ്രാം എംഡിഎംഎയും 10 കിലോ കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു.

Update: 2023-06-23 12:24 GMT
Brothers arrested with MDMA and ganja in Thrissur
AddThis Website Tools
Advertising

തൃശൂർ: എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ. മണലൂർ സ്വദേശി അജിൽ ജോസും അജിത് ജോസുമാണ് എക്സൈസിന്റെ പിടിയിലായത്.

10.72 ഗ്രാം എംഡിഎംഎയും 10 കിലോ കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്താൻ ശ്രമിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയായിരുന്നു.

ഇതിനിടെയാണ് ഇരുവരും പിടിയിലായത്. പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് ഇവർ കഞ്ചാവും മയക്കുമരുന്നും കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്നാണ് വിവരം. പെരിങ്ങോട്ടുകര സ്വദേശിക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News