മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ്, റാഷിദ് എന്നിവർ ആണ് മരിച്ചത്

Update: 2024-01-26 10:51 GMT
Brothers drowned in Nilambur, Malappuram
AddThis Website Tools
Advertising

മലപ്പുറം: നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു.  അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവർ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

Full View

ഫുട്‌ബോൾ കളിക്ക് ശേഷം പള്ളിയിലേക്ക് പോകാനായി പുഴയിൽ കുളിക്കാനെത്തിയതായിരുന്നു കുട്ടികൾ. കുളി കഴിഞ്ഞ് തിരിച്ചു കയറുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ പുഴയിലേക്കെടുത്തു ചാടി കുട്ടികളെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് മൃതദേഹങ്ങൾ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News