മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം? ഇടതുമുന്നണിയിൽ ചർച്ച

നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ്

Update: 2023-10-12 05:05 GMT
Regional review meeting led by the CM at Bolgatty Palace Hotel, Ernakulam, Pinarayi Vijayan cabinet, Bolgatty Palace
AddThis Website Tools
Advertising

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മതിയോ എന്നതിൽ ഇടതുമുന്നണിയിൽ ചർച്ച. സർക്കാറിന്റെ വിലയിരുത്തലാകും എന്നത്‌കൊണ്ട് നിലവിലെ മന്ത്രിമാർ എല്ലാം വേണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ അടുത്ത രണ്ടര വർഷത്തെ പ്രവർത്തനം കൂടി കണക്കിലെടുക്കുന്നത് കൊണ്ട് പുതിയ മന്ത്രിമാർ വേണമെന്ന നിലപാടിലാണ് മറുവിഭാഗം. വിഷയത്തിൽ മുന്നണി യോഗം അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ് നടക്കുന്നത്.

നവംബർ 25ഓടെ മന്ത്രിസഭയുടെ രണ്ടര വർഷം പൂർത്തിയാകുന്നതോടെ പുനഃസംഘടനയുണ്ടാകണമെന്ന് ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, ആൻറണി രാജു എന്നിവരാണ് സ്ഥാനമൊഴിയുക.


Full View

Cabinet reshuffle after Navakerala Sadas? Debate on the Left Front

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News