പൊലീസ് ഉദ്യോഗസ്ഥയെ പരിഹസിച്ച് കാർട്ടൂൺ പോസ്റ്റ്; കട്ടപ്പനയിൽ കാർട്ടൂണിസ്റ്റിനെതിരെ കേസ്

പെറ്റി നൽകിയതിനെ വിമർശിച്ചായിരുന്നു പോസ്റ്റ്, പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്

Update: 2023-10-09 11:26 GMT
Case against cartoonist in Kattappana
AddThis Website Tools
Advertising

ഇടുക്കി: സമൂഹമാധ്യമത്തിൽ പൊലീസ് ഉദ്യോഗസ്ഥയെ പരിഹസിച്ച് കാർട്ടൂൺ പോസ്റ്റ് ചെയ്തതിൽ കാർട്ടൂണിസ്റ്റിനെതിരെ കേസ്. കാട്ടൂണിസ്റ്റ് സജി മോഹനെതിരെയാണ് കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെറ്റി നൽകിയതിനെ വിമർശിച്ചായിരുന്നു കാർട്ടൂൺ.  പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കട്ടപ്പനയിൽ ജനങ്ങളിൽ നിന്ന് പൊലീസ് അനാവശ്യമായി പെറ്റി ഈടാക്കുന്നു എന്നത് കഴിഞ്ഞ കുറച്ച് നാളായി ഉയരുന്ന ആരോപണമാണ്. കഴിഞ്ഞ ദിവസം സജി ദാസ് നിയമലംഘനം നടത്തിയെന്നാരോപിച്ച് ഇദ്ദേഹത്തിന്റെ ഫോട്ടോ പൊലീസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം നടപടിയെ വിമർശിച്ച് കാർട്ടൂൺ പോസ്റ്റിട്ടത്.

സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. കാർട്ടൂണിസ്റ്റിനെതിരെയുള്ള പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News