ഫ്രാഞ്ചൈസിയുടെ പേരിൽ പണം തട്ടിയതായി പരാതി; നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ കേസ്
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കോടതി നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്
Update: 2022-05-06 07:54 GMT
കൊച്ചി: കോതമംഗലത്തെ ഫ്രാഞ്ചൈസിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചതിനാണ് നടന്‍ ധർമജൻ ബോള്‍ഗാട്ടി ഉൾപ്പെടെ 11 പതിനൊന്ന് പേർക്കെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കോടതി നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.
ധർമജനടക്കം 11 പ്രതികൾക്കെതിരെയാണ് എഫ്.ഐ.ആർ. ജാമ്യമില്ലാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ധർമജനാണ് ഒന്നാം പ്രതി. ധർമജന്‍റെ ഉടമസ്ഥതയിലുളള ധർമൂസ് ഫിഷ് ഹബിന്‍റെ ഫ്രാഞ്ചൈസി നൽകിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നാണ് പരാതി. 43 ലക്ഷത്തോളം രൂപ പ്രതികൾ പലപ്പോഴായി വാങ്ങിയെന്നാണ് പരാതി. കോതമംഗലത്തെ ഫ്രാഞ്ചൈസിയുടെ പേരിലാണ് പണം വാങ്ങിയത്. ആറുമാസത്തോളം വിൽപനക്കായി മീൻ എത്തിച്ചു. 2020 മാർച്ച് മുതൽ സപ്ലെ നിർത്തിയെന്നും വ്യവസ്ഥകൾ ലംഘിച്ചെന്നും ആരോപണം.