അഗളിയിൽ വ്യൂ പോയിന്റ് കാണാനെത്തി മലയിൽ അകപ്പെട്ട യുവാക്കൾക്കെതിരെ കേസെടുത്തു
കണ്ടിയൂർ മലയിൽ അനധികൃതമായി പ്രവേശിച്ചതിനാണ് കേസെടുത്തത്.
Update: 2024-05-22 01:19 GMT

അഗളിയിൽ വ്യൂ പോയിന്റ് കാണാനെത്തി മലയിൽ അകപ്പെട്ട യുവാക്കൾ

പാലക്കാട്: അട്ടപ്പാടി കണ്ടിയൂർ മണച്ചോല വന പ്രദേശത്ത് കുടുങ്ങിയ നാല് യുവാക്കൾക്കെതിരെ കേസെടുത്തു. കണ്ടിയൂർ മലയിൽ അനധികൃതമായി പ്രവേശിച്ചതിനാണ് കേസെടുത്തത്. ഇവരെ ഇന്ന് അട്ടപ്പാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മലപ്പുറം മേലാറ്റൂർ സ്വദേശികളായ അഷ്കർ, സൽമാൻ, സെഹാനുദ്ദീൻ, മഹേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെയാണ് മഞ്ഞച്ചോല വ്യൂ പോയിന്റ് കാണാനെത്തിയ നാല് യുവാക്കൾ കണ്ടിയൂർ മലയിൽ അനധികൃതമായി പ്രവേശിച്ചത്. മഴപെയ്ത് ഇരുട്ട് വന്നതോടെ ഇവർ വനത്തിൽ അകപ്പെടുകയായിരുന്നു. അഗളി പൊലീസും ഫയർഫോഴ്സും ആർ.ആർ.ടി സംഘവും ചേർന്നാണ് യുവാക്കളെ രക്ഷിച്ചത്.