എഡിഎമ്മിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം; എം.വി ജയരാജന്‍

'അതുകൊണ്ടാണ് തെറ്റാണെന്ന് പാർട്ടി പറഞ്ഞത്'

Update: 2025-02-02 12:48 GMT
Editor : നബിൽ ഐ.വി | By : Web Desk
എഡിഎമ്മിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം; എം.വി ജയരാജന്‍
AddThis Website Tools
Advertising

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം തന്നെയാണെന്ന് എം.വി ജയരാജന്‍. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ച സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആയിരുന്നു ജയരാജൻ നിലപാട് വ്യക്തമാക്കിയത്

'എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമെന്നത് സത്യമാണ്. അതുകൊണ്ടാണ് തെറ്റാണെന്ന് പാർട്ടി പറഞ്ഞത്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും പാർട്ടിക്കുള്ളത്' - എം.വി ജയരാജൻ പറഞ്ഞു.

പി.പി ദിവ്യക്കെതിരെയെടുത്ത സംഘടനാ നടപടി ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. പി.പി ദിവ്യയുടേത് ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് എന്നായരിന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിന്നത്. സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്കിടയില്‍ ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും പ്രതിനിധികള്‍ സംസാരിച്ചിരുന്നു. ദിവ്യയ്ക്കെതിരായ നടപടി മാധ്യമ വിചാരണയ്ക്ക് വഴങ്ങിയെന്ന തോന്നലുണ്ടാക്കിയെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിഷയത്തിൽ അനാവശ്യമായ സമ്മർദ്ദം ഉണ്ടാക്കിയെന്നും പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റിയിലുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി.

വാർത്ത കാണാം: 


Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News