സി.സി.ടി.വി ചതിച്ചാശാനേ; മോഷണമുതൽ തിരിച്ചേൽപ്പിച്ച് കള്ളൻ
ഇന്നലെ വൈകിട്ട് ആറരയോടെ കടയിലെത്തിയ മോഷ്ടാവ് ഫോൺ തിരികെ നൽകി കടയുടമയോട് മാപ്പ് ചോദിക്കുകയായിരുന്നു
Update: 2023-10-23 05:58 GMT


കണ്ണൂർ: കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോഷ്ടാവ് ഫോൺ തിരിച്ചേൽപ്പിച്ച് മാപ്പുപറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെയാണ് ഗാലക്സി ബേക്കറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടത്. പിന്നാലെ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ ഇന്നലെ വൈകിട്ട് ആറരയോടെ കടയിലെത്തിയ മോഷ്ടാവ് ഫോൺ തിരികെ നൽകി കടയുടമയോട് മാപ്പ് ചോദിച്ചത്.