മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളില്‍ രണ്ട് പേർ കോഴിക്കോട്ട് പിടിയിൽ

കാണാതായ കൊൽക്കത്ത സ്വദേശിനി ബാംഗ്ലൂരിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു

Update: 2021-09-21 02:38 GMT
Advertising

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കോഴിക്കോട് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കാണാതായവരില്‍ കൊൽക്കത്ത സ്വദേശിനിയായ പെൺകുട്ടി ബാംഗ്ലൂരിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു. 

ഇന്നലെ പുലർച്ചെയാണ് പെൺകുട്ടികളെ മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായത്. മഹിളാ മന്ദിരത്തിലെത്തിയ കൊല്‍ക്കത്ത സ്വദേശിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാ മന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ മറ്റ് രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. കല്‍ക്കത്ത സ്വദേശിക്ക് 19 വയസും ബാക്കി രണ്ടുപേര്‍ക്കും 18 വയസുമാണ് പ്രായം. 

മഹിളാ മന്ദിരത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് ഇവര്‍ പുറത്തെത്തിയത്. രണ്ടാം നിലയിലെ ഇരുമ്പുദണ്ഡില്‍ സാരി ചുറ്റി അതില്‍കൂടി താഴേക്ക് ഇറങ്ങുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പുറത്ത് പോവുകയാണെന്നും ഇനി നോക്കേണ്ടെന്നും മുന്ന് യുവതികളും കത്തെഴുതിവെക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News