ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സി.പി.എം അഴകിയ ദല്ലാളാക്കി മാറ്റി: ചെറിയാന്‍ ഫിലിപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി പി എം പിന്തുണ നേടുകയാണ് ബി ജെ.പി ലക്ഷ്യം

Update: 2023-07-13 05:46 GMT
Editor : Jaisy Thomas | By : Web Desk

കെ.വി തോമസ്/ചെറിയാന്‍ ഫിലിപ്പ്

Advertising

തിരുവനന്തപുരം: ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സി.പി.എം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.

ചെറിയാന്‍ ഫിലിപ്പിന്‍റെ കുറിപ്പ്

കെ.വി തോമസ് അഴകിയ ദല്ലാൾ: ചെറിയാൻ ഫിലിപ്പ്

ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സി.പി.എം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണ്. നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ്. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതിയെ പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് ഇ. ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി പി എം പിന്തുണ നേടുകയാണ് ബി ജെ.പി ലക്ഷ്യം. മറ്റിടങ്ങളിൽ സി.പി.എമ്മിനെ ബി ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെ.വി.തോമസ് ബി. ജെ.പി നേതാക്കളുമായി ചർച്ചയാരംഭിച്ചിട്ടുള്ളത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News