ചെർപ്പുളശ്ശേരി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: CPM ബ്രാഞ്ച് സെക്രട്ടറിയുടെ പേരിൽ വായ്പയെടുത്തത് വ്യാജ രേഖകൾ ഉപയോഗിച്ച്
2017ൽ ഫിറ്റ്നസ് തീർന്ന വാഹനത്തിനാണ് ബാങ്ക് 2020ൽ ലോൺ കൊടുത്തത്
Update: 2024-10-13 03:04 GMT
പാലക്കാട്: ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്കിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേരിൽ വായ്പ എടുത്തത് വ്യാജ രേഖകൾ ഉപയോഗിച്ച് . സിപിഎം വല്ലപ്പുഴ ഗേറ്റ് ബ്രാഞ്ച് സെക്രട്ടറിയായ താഹിറിൻ്റെ പേരിൽ വ്യാജ വായ്പ എടുത്തത് ഒരു ബസ്സിന്റെ ആർസി ബുക്ക് അടിസ്ഥാനമാക്കിയാണ്.
എന്നാൽ സ്വന്തമായി ബസ് ഇല്ലാത്ത വ്യക്തിയാണ് താഹിർ. ആർസി ബുക്കിലെ ബസിൻ്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചാൽ 2017ൽ ഫിറ്റ്നസ്സ് തീർന്ന വാഹനത്തിനാണ് ബാങ്ക് 2020ൽ ലോൺ കൊടുത്തതെന്നും വ്യക്തമാകും.
സാക്ഷിയുടെ ഒപ്പും വ്യാജമാണെന്ന് തെളിഞ്ഞു. ആ ഒപ്പ് തന്റേതല്ലെന്ന് രേഖകളിൽ സാക്ഷിയുടെ സ്ഥാനത്ത് പേരുള്ള രവീന്ദ്രൻ പറയുന്നു. താഹിറിന്റെ പേരിൽ 1 ലക്ഷം രൂപയുടെ വ്യാജവായ്പയാണ് എടുത്തത്. സമാനമായി നിരവധി ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.