ചേർത്തലയിലെ യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
കുളിമുറിയിൽ കുഴഞ്ഞുവീണു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്.
Update: 2022-06-02 10:22 GMT
ആലപ്പുഴ: ചേർത്തലയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ചേർത്തല സ്വദേശിനിയായ ഹെനയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അപ്പുക്കുട്ടനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 26നാണ് ഹെന മരിച്ചത്. കുളിമുറിയിൽ കുഴഞ്ഞുവീണു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഭർത്താവ് കുറ്റം സമ്മതിച്ചു. കഴുത്ത് ഞെരിച്ചാണ് ഹെനയെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.