'ചെസ്സ് അവർക്കൊരു വിനോദം മാത്രമല്ല; ജീവിതം കരകയറ്റിയ ഒരു ഹരം കൂടിയാണ്' : മരോട്ടിച്ചാൽ ഒരു അതിജീവനത്തിന്റെ കഥ
ഒരിക്കൽ മദ്യപാനത്തിനും ചൂതാട്ടത്തിനും അടിമകളായി കഴിഞ്ഞിരുന്ന ഗ്രാമം ഇന്ന് അൽ ജസീറ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും കൈയ്യടിക്കുന്ന കേരളത്തിന്റെ അഭിമാനമാണ്


തൃശൂർ : ചെസ്സിന് ഒരു ഗ്രാമത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? ഒരു ഗ്രാമത്തിലെ മുഴുവൻ മദ്യാസക്തിയെയും ചെസ്സ് തൃപ്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? തൃശ്ശൂരിലെ മരോട്ടിച്ചാൽ എന്ന സ്ഥലത്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മദ്യപാനത്തിനും ചൂതാട്ടത്തിനും അടിമകളായി കഴിഞ്ഞിരുന്ന ഗ്രാമം ഇന്ന് അൽ ജസീറ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും കൈയ്യടിക്കുന്ന കേരളത്തിന്റെ അഭിമാനമാണ്.

അൽ ജസീറയിൽ വന്ന റിപ്പോർട്ട്
നാല് പതിറ്റാണ്ട് മുൻപ്, മദ്യാസക്തിയിൽ അമർന്ന് മദ്യം കുടിക്കുക മാത്രമല്ല വാറ്റി വിൽക്കുകയും ചെയ്തിരുന്ന ഗ്രാമമായിരുന്നു മരോട്ടിച്ചാൽ. ഓരോ വീടുകളും മദ്യാസക്തിയിൽ നിന്ന് രക്ഷനേടാനാകാതെ വഴിയാധാരമായി. മദ്യപാനത്തിൻ്റെയും, നിയമവിരുദ്ധമായ ചൂതാട്ടത്തിൻ്റെയും കേന്ദ്രമായിരുന്നു മരോട്ടിച്ചാൽ. ഇങ്ങനെ ഒരു പശ്ചാത്തലത്തിലാണ് ഉണ്ണികൃഷ്‌ണൻ എന്ന പഴയ നക്‌സലേറ്റ് ആ ഗ്രാമത്തിലേക്ക് തിരികെ വരുന്നത്. നാടിന്റെ അവസ്ഥ കണ്ട ഉണ്ണികൃഷ്‌ണൻ ഗ്രാമത്തിന് പുതിയൊരു വിനോദം പരിചയപെടുത്താൻ തുടങ്ങി. അങ്ങനെയാണ് ഗ്രാമത്തിലേക്ക് ചെസ്സ് വരുന്നത്.
പതിയെ പതിയെ ആ ഗ്രാമത്തിൽ ചെസ്സിന്റെ ഹരം ചൂടുപിടിച്ച് വന്നു. പ്രായഭേദമന്യേ ഗ്രാമത്തിലെ എല്ലാ ആളുകളും ചെസ്സ് പരിശീലിക്കാൻ തുടങ്ങി. ചെറുപ്പക്കാരും പ്രായമുള്ളവരുമായ ഗ്രാമീണർക്ക് ഉണ്ണികൃഷ്ണൻ തൻ്റെ വീട്ടിൽ സൗജന്യ പാഠങ്ങൾ നൽകാൻ തുടങ്ങി. അതിനുശേഷം അദ്ദേഹം 600 ലധികം പേർക്ക് പരിശീലനം നൽകി. ചെസ്സ് വരുന്നത് വരെ തങ്ങൾക്ക് ഒരു ലക്ഷ്യബോധം ഇല്ലായിരുന്നെന്നും ചെസ്സാണ് ലക്ഷ്യബോധം നല്കിയതെന്നുമാണ് അവിടെത്തെ ആളുകൾ പറയുന്നത്. ഇന്ന് ഉണ്ണികൃഷ്‌ണൻ മരോട്ടിച്ചാലിന്റെ ഉണ്ണിമാമനാണ്. മരോട്ടിച്ചാലിലേക്ക് വരുന്ന എല്ലാവരെയും തന്റെ ചായക്കടയിലേക്ക് ചെസ്സ് കളിക്കാൻ ക്ഷണിക്കുന്ന ഉണ്ണിമാമൻ.
ഇന്ന് മരോട്ടിച്ചാലിലെ 90 ശതമാനത്തോളം ആളുകളും ചെസ്സ് കളിക്കാരാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും മുതിർന്നവരും ഇവിടെ പരസ്പരം ആവേശത്തോടെ ചെസ്സ് കളിക്കുന്നു. ചെസ്സിന്റെ സ്വാധീനത്തിൽ ഗ്രാമത്തിലെ കള്ളും ചൂതാട്ടവും കുറഞ്ഞു. ഇന്ന് ഇവിടെത്തെ 6000 ഗ്രാമവാസികളിൽ 45000 പേരും പ്രഗത്ഭരായ കളിക്കാരാണ്. 2016ൽ ഏഷ്യയിലെ ഏറ്റവും കൂടുതൽ പുതു മത്സരാർത്ഥികളുള്ള (1,001) സ്ഥലം എന്ന യൂണിവേഴ്സൽ ഏഷ്യൻ റെക്കോർഡ് മരോട്ടിച്ചാൽ നേടി. അവിടെത്തെ യുവാക്കൾ അന്താരാഷ്ട്ര ചെസ്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരാണ്.
മരോട്ടിച്ചാലിന്റെ ഇപ്പോഴത്തെ താരം 15കാരനായ ഗൗരിശങ്കർ ജയരാജാണ്. ലോക ചെസ്സ് ഫെഡറേഷന്റെ ലിസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള 600 പേരിൽ ഒരാളാണ് ജയരാജ്. ഇന്ത്യയുടെ ചെസ്സ് ഗ്രാൻഡ്മാസ്റ്റേഴ്‌സായ വിശ്വനന്ദൻ ആനന്ദ്, ഗുകേഷ് ദൊമ്മരാജവിനെ എന്നിവരെപോലെ ഇന്ത്യയുടെ അഭിമാനമാകണമെന്നാണ് ജയരാജിന്റെ ആഗ്രഹം. കണ്ണ് കെട്ടിയാണ് ജയരാജ് തന്റെ കളികൾ പരിശീലിക്കുന്നത്. എതിരാളിയുടെ ഓരോ നീക്കങ്ങളും റഫറി ഉറക്കെ പറയുമ്പോൾ ചെസ്സ് ബോർഡിൻറെ രൂപം മനസ്സിൽ കണ്ട് ജയരാജ് നീക്കങ്ങൾ നടത്തും. ആ നീക്കങ്ങളിൽ മുന്നിൽ ഇരിക്കുന്ന എതിരാളികൾ വിയർക്കും. കണ്ണ് കെട്ടിയാലും ഇവൻ എന്നെ തോൽപ്പിക്കുന്നുമെന്നാണ് ഒപ്പമിരുന്ന് കളിക്കുന്ന ബേബി ജോൺ ജയരാജിനെ കുറിച്ച് പറയുന്നത്.
മരോട്ടിച്ചാലിന്റെ കൗതുക യാത്ര ഇന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. ഈ വർഷം റിലീസാകുന്ന ദി പൗൺ ഓഫ് മരോട്ടിച്ചാലി എന്ന 35 മിനിറ്റ് ദൈർഖ്യമുള്ള ചിത്രം സംവിധാനം ചെയ്തത് കബീർ ഖുറാനയാണ്. ഒരു മണിക്കൂറോളം ദൈർഘ്യം വരുന്ന ചിത്രം ഹിന്ദിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.