മതനിരപേക്ഷ പാർട്ടികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാകുമോ?; കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം

Update: 2025-03-05 04:56 GMT
Editor : നബിൽ ഐ.വി | By : Web Desk
മതനിരപേക്ഷ പാർട്ടികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാകുമോ?; കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
AddThis Website Tools
Advertising

തിരുവനന്തപുരം: കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. യഥാർത്ഥ മതനിരപേക്ഷ പാർട്ടികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാകുമോ എന്നും മുസ്ലിം ലീഗിനെ പോലുള്ള പാർട്ടികൾ അത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ വാക്ക് ഒരുവഴിക്കും പ്രവർത്തി മറ്റൊരു വഴിക്കും ആണ്. പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസ് ആണ്. ഡൽഹിയിലെ ബിജെപി വിജയത്തിന് കാരണവും കോൺഗ്രസാണ്. ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചുവെന്ന് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പിണറായി വിജയൻ കുറിച്ചു.  

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News