പുറക്കാമല ക്വാറി സമരത്തിനിടെ 15കാരനെ കസ്റ്റഡിയിലെടുത്ത സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
മെയ് എട്ടിനകം റിപ്പോർട്ട് സമർപ്പിക്കാൻ പേരാമ്പ്ര ഡിവൈഎസ്പിക്ക് നോട്ടീസ്
Update: 2025-04-08 04:06 GMT


കോഴിക്കോട്: പുറക്കാമല ക്വാറി സമരത്തിനിടെ 15കാരനെ കസ്റ്റഡിയിൽ എടുത്തതിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മെയ് എട്ടിനകം റിപ്പോർട്ട് സമർപ്പിക്കാൻ പേരാമ്പ്ര ഡിവൈഎസ്പിക്ക് നോട്ടീസ് നൽകി.ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിൽ നൽകിയ പരാതിയിലാണ് നടപടി.
വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് മര്‍ദിച്ചിരുന്നെന്നും കുടുംബം പരാതി നല്‍കിയിരുന്നു. ഇത് ഏറെ വിവാദമാകുകയും വലിയ രീതിയില്‍ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രായപൂര്‍ത്തിയായ ആളാണെന്ന് കരുതിയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഉടനെ വിട്ടയച്ചിരുന്നെന്നും പൊലീസ് പറയുന്നു.