"ഞങ്ങളുടെ സ്‌കൂൾ ഞങ്ങളുടെ സ്ഥലത്ത് തന്നെ വേണം" വെള്ളാർമലയിലെ കുട്ടികൾ, നിങ്ങൾ അവിടെത്തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
ഉദ്ഘാടന പരിപാടിയിൽ ദുരന്തം പ്രമേയമാക്കി വെള്ളാർമല സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തം പ്രശംസ നേടിയിരുന്നു
തിരുവനന്തപുരം: കലോത്സവ വേദിയിൽ വയനാട് ദുരന്തത്തിന്റെ ഭീകരത വീണ്ടും തുറന്നുകാട്ടി വെള്ളാർമല സ്‌കൂളിലെ കുട്ടികളുടെ ഉദ്ഘാടന ചടങ്ങിലെ സംഘനൃത്തം. ദുരന്തത്തിന്റെ സംഹാരതാണ്ഡവത്തെ വേദിയിൽ തുറന്നുകാട്ടിയ കുട്ടികളുടെ പ്രകടനം സദസിനെയാകെ കണ്ണീരിലാഴ്ത്തി.
ഉദ്ഘാടനശേഷം വെള്ളാർമല സ്‌കൂളിലെ കുട്ടികളെ കാണാനായി മുഖ്യമന്ത്രി എത്തി. . കുട്ടികളെ ആശിർവദിക്കാനെത്തിയ മുഖ്യമന്ത്രിയോട് തങ്ങളുടെ സ്‌കൂൾ വെള്ളാർമലയിൽ തന്നെ വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. കുട്ടികളോട് സ്‌കൂൾ അവിടത്തന്നെ ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്‌കരിക്കപ്പെട്ട നൃത്തമായിരുന്നു കുട്ടികളുടേതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം-