ലക്ഷദ്വീപിൽ നടക്കുന്നത് ​ഗൂഢാലോചന: ആശങ്ക അറിയിച്ച് മുഖ്യമന്ത്രി

"ദ്വീപ് നിവാസികളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നു"

Update: 2021-05-24 13:48 GMT
Editor : Suhail | By : Web Desk
Advertising

ലക്ഷദ്വീപിൽ നിന്നും അതീവ ​ഗൗരവപരമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി. ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കാനും സംസ്ഥാനവുമായുള്ള ബന്ധം തകര്‍ക്കാനും ​ഗൂഢശ്രമങ്ങൾ നടക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദ്വീപ് നിവാസികളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിദ്യഭ്യാസം, വ്യാപാരം, ചികിത്സ എന്നീ മേഖലകളിൽ ലക്ഷദ്വീപുമായി അഭ്യേ​ദ്യമായ ബന്ധമാണ് കേരളത്തിനുള്ളത്. കേരളത്തിന്റെ ഒരു ഭാ​ഗമായി തന്നെയായിട്ടായിരുന്നു ലക്ഷദ്വീപ് പ്രവർത്തിച്ചിരുന്നത്. എന്നാല്‍ സങ്കുചിത താൽപര്യങ്ങൾക്ക് വേണ്ടി ഈ ബന്ധം തകർക്കാനുള്ള ​ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഒരിക്കലും അം​ഗീകരിക്കാൻ പറ്റാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News