ശ്രീനാരായണ ഗുരുവിനെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണം: കെ. സുധാകരൻ

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന യാഥാർത്ഥ്യം മറന്ന് കപട വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസംഗിക്കുന്ന സിപിഎം നേതാവിനെ പോലെ പിണറായി വിജയൻ മാറിയെന്നും കെ സുധാകരൻ

Update: 2023-01-02 14:08 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: ശ്രീനാരായണ കീർത്തനത്തെയും ഗുരുവിനെയും അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. വർഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി ആചാരങ്ങളെ പരിഹസിക്കുകയാണ്. കണ്ണൂർ എസ്.എൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഗുരു കീർത്തനം പാടുമ്പോൾ മുഖ്യമന്ത്രി എഴുന്നേൽക്കാത്തതിലാണ് കെ സുധാകരന്റെ വിമർശനം.

ശ്രീനാരായണ വേദികളിൽ ഗുരുസ്തുതി ശ്ലോകം ഉരുവിടുമ്പോള്‍ എല്ലാവരും ഭക്തിയോടെ എഴുന്നേറ്റ് നിന്ന് ആദരിക്കുന്നത് പതിവാണ്. കീഴ്‌വഴക്കം ലംഘിക്കാൻ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണമെന്നാണ് കെ. സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തോട് മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാർഷ്ട്യം കാട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. താൽക്കാലിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം മതവിഭാഗങ്ങളോട് മമത പ്രകടിപ്പിക്കുന്നത് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശൈലിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന യാഥാർത്ഥ്യം മറന്ന് കപട വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസംഗിക്കുന്ന സിപിഎം നേതാവിനെ പോലെ പിണറായി വിജയൻ മാറിയെന്നും സുധാകരൻ വിമർശിച്ചു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News