ആർ.സി.സിയിൽ ലിഫ്റ്റ് തകർന്ന് യുവതി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി

ആർ.സി.സി.യിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്

Update: 2021-06-17 09:24 GMT
Editor : Roshin | By : Web Desk
Advertising

തിരുവനന്തപുരം ആർ.സി.സിയിൽ ലിഫ്റ്റ് തകർന്ന് യുവതി മരിച്ചതില്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവത്തിൽ അഞ്ചു പേർക്കെതിരെ നടപടിയെടുത്തതായും ആരോഗ്യ മന്ത്രി അറിയിച്ചു.

ആർ.സി.സി.യിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. പത്തനാപുരം സ്വദേശിനി നദീറ(22) ഇന്ന് പുലർച്ചെയാണ് മരിച്ചത്. മെയ് മാസം 15ന് ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്. അപായ സൂചന നൽകാതെ അറ്റകുറ്റപണിക്കായി തുറന്നിട്ട ലിഫ്റ്റാണ് തകർന്നു വീണത്. ആർ.സി.സി ജീവനക്കാരുടെ വീഴ്ചയാണ് നദീറയുടെ ദുരവസ്ഥക്ക് കാരണമെന്ന് വിമർശനം ഉയർന്നിരുന്നു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News