ചൂരല്‍മല ദുരിതബാധിതന് സർക്കാർ നൽകിയ വാടക തുക ബാങ്ക് പിടിച്ചെടുത്തതായി പരാതി
സെൻട്രൽ ബാങ്കിൽ നിന്ന് അശോകൻ ഓട്ടോറിക്ഷയ്ക്കായി വായ്പയെടുത്തിരുന്നു
Update: 2025-01-06 03:32 GMT


വയനാട്: ചൂരൽമല ദുരന്ത ബാധിതന് സർക്കാർ നൽകിയ വാടക തുക ബാങ്ക് പിടിച്ചെടുത്തതായി പരാതി. ചൂരൽമല സ്വദേശി അശോകന് സർക്കാർ നൽകിയ 6000 രൂപ വാടകത്തുകയാണ് പിടിച്ചത്. സെൻട്രൽ ബാങ്കിൽ നിന്ന് അശോകൻ ഓട്ടോറിക്ഷയ്ക്കായി വായ്പയെടുത്തിരുന്നു. ഇതിന്‍റെ തവണയായിട്ടാണ് വാടകതുക പിടിച്ചത്.മേപ്പാടി ബ്രാഞ്ചിൽ ബന്ധപ്പെട്ടെങ്കിലും തുക തിരികെ നൽകിയില്ല എന്നും അശോകൻ പറഞ്ഞു. നാലുമാസം മുടക്കമില്ലാതെ തവണ അടച്ചു. ദുരന്തത്തിൽ ഓട്ടോറിക്ഷയും വീടും നശിച്ചു. നിലവിൽ അശോകനും കുടുംബവും താമസിക്കുന്നത് കൽപ്പറ്റയിലാണ്.
കഴിഞ്ഞ ദിവസമാണ് വീട്ടുവാടക തുക അക്കൗണ്ടിൽ കയറിയത്. ഇതിന് തൊട്ടു പിന്നാലെ തവണ തുക ബാങ്ക് പിടിക്കുകയായിരുന്നുവെന്ന് അശോകൻ പറയുന്നു. മേപ്പാടി ബ്രാഞ്ചിൽ ബന്ധപ്പെട്ടെങ്കിലും തുക തിരികെ നൽകിയില്ല എന്നും പരാതി.