വിളപ്പിൽശാലയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക മർദിച്ചതായി പരാതി
അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ് പറ്റിയിട്ടുണ്ട്.
Update: 2024-12-12 09:35 GMT
തിരുവനന്തപുരം: വിളപ്പിൽശാലയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക മർദിച്ചതായി പരാതി. അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ് പറ്റിയിട്ടുണ്ട്. അച്ചടക്കമില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് അധ്യാപിക ജയ റോഷിൻ വിദ്യാർഥിയെ മർദിച്ചെന്നാണ് പരാതി.
കുട്ടിയുടെ കയ്യിലെ നീര് കണ്ട് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് ടീച്ചർ അടിച്ചതായി കുട്ടി പറഞ്ഞത്. പരാതി ഒഴിവാക്കാനായി കുട്ടിയുടെ പഠനച്ചെലവും ചികിത്സാ ചെലവും ഏറ്റെടുക്കാമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചതായി മാതാപിതാക്കൾ പറഞ്ഞു. എന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് മാതാപിതാക്കളുടെ തീരുമാനം.