അൺ എയ്ഡഡ് സ്കൂളുകളിൽ പിടിഎ നിർബന്ധം; ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ
അധ്യയന വർഷത്തിൽ മൂന്ന് തവണയെങ്കിലും സമിതി വിളിച്ചുചേർക്കണമെന്നാണ് ഉത്തരവ്.
Update: 2022-08-26 12:17 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ, അൺ എയ്ഡഡ് സ്കൂളുകളിൽ അധ്യാപക രക്ഷകർത്ത്യ സമിതികൾ നിർബന്ധമാക്കി ബാലാവകാശ കമ്മീഷൻ ഉത്തരവ്. ഒരു അധ്യയന വർഷത്തിൽ മൂന്ന് തവണയെങ്കിലും സമിതി വിളിച്ചുചേർക്കണമെന്നാണ് ഉത്തരവ്. സമിതികളിൽ രക്ഷിതാക്കൾക്ക് അഭിപ്രായം തുറന്ന് പറയാൻ അവസരമൊരുക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു.