നാലുവയസിന് മുകളിൽ ഹെൽമെറ്റ് നിർബന്ധം; കുട്ടികളുമായുള്ള ട്രിപ്പിൾ യാത്രക്ക് ഇളവ്

വാഹനങ്ങളിൽ മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നത് താൽക്കാലികമായി അനുവദിക്കും

Update: 2023-06-04 13:46 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കുട്ടികളുമായുള്ള ട്രിപ്പിൾ യാത്രക്ക് ഇളവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങളിൽ മൂന്നാമതായി 12 വയസുവരെയുള്ള ഒരു കുട്ടിയുമായി യാത്രചെയ്യാം. നാലുവയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

എഐ ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളിൽ നാളെ മുതൽ പിഴ ചുമത്താനിരിക്കെയാണ് നടപടി സംബന്ധിച്ച കാര്യങ്ങളിൽ മന്ത്രി കൂടുതൽ വ്യക്തത വരുത്തിയത്. ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നത് താൽക്കാലികമായി അനുവദിക്കും. പക്ഷേ നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധം ആയിരിക്കും

പിഴ ഈടാക്കുന്ന കാര്യത്തിൽ വിഐപി എന്ന പരിഗണന ഉണ്ടാകില്ല. എമർജൻസി വാഹനങ്ങൾക്ക് മാത്രം ഇളവ് അനുവദിക്കും. സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണം പ്രവർത്തനസജ്ജമാണ്. നാളെ രാവിലെ എട്ടുമണി മുതൽ ക്യാമറയിൽ പതിയുന്ന എല്ലാ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കി തുടങ്ങും. പ്രതിദിനം 25000ത്തിൽ കുറയാതെ നോട്ടീസ് അയയ്ക്കാനാണ് തീരുമാനം, തപാൽ മാർഗം അറിയിക്കുമെങ്കിലും മൊബൈൽ ഫോണുകൾ വഴിയുള്ള അറിയിപ്പുകൾ ഉണ്ടാകില്ല. 

അതേസമയം, എ.ഐ കാമറകൾ പ്രവർത്തനം ആരംഭിക്കുന്ന നാളെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. വൈകുന്നേരം നാല് മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726ക്യാമറകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും. സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കണ്ണൂരില്‍ നിര്‍വഹിക്കും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News