ചന്ദ്രയാൻ 3 ദൗത്യത്തിൽ ആത്മവിശ്വാസമുണ്ട്: വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ
മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ പ്രതീക്ഷകൾ പങ്കുവച്ചത്
തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിൽ ആത്മവിശ്വാസമുണ്ടെന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ. ചന്ദ്രനിലെ വാതകങ്ങളെയും രാസപദാർത്ഥങ്ങളെയും പഠിക്കുകയാണ് ലക്ഷ്യം. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ പ്രതീക്ഷകൾ പങ്കുവച്ചത്.
140 ഇന്ത്യാക്കാരുടെ അഭിമാനം പേറി ജൂലൈ 14 ന് ചന്ദ്രയാൻ 3 പറന്നുയരും. അതി സങ്കീർണമായ ദൗത്യം നെഞ്ചിടിപ്പേറ്റുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ. ചാന്ദ്രയാൻ 2 ൽ നിന്ന് പാഠം ഉൾകൊണ്ട് ചന്ദ്രയാൻ 3 ൽ പല ഭേദഗതികളും വരുത്തിയിട്ടുണ്ട്.
ചന്ദ്രനിലെ വാതകങ്ങളെയും രാസപദാർത്ഥങ്ങളെയും പഠിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്റെ ലക്ഷ്യം. പദ്ധതി വിജയിച്ചാൽ അത് ബഹിരാകാശ ദൗത്യത്തിൽ മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കുമെന്നും ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.