'വഖഫ് ഭേദഗതി ബില്ലിൽ കോൺഗ്രസിന് ഇരട്ട മനസ്'; തോമസ് ഐസക്
വഖഫ് ബിൽ മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചർച്ചകളെന്ന് മന്ത്രി പി രാജീവ്
Update: 2025-04-03 04:09 GMT


മധുര:വഖഫ് ഭേദഗതി ബില്ലിൽ കോൺഗ്രസിന് ഇരട്ട മനസ്സാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്..ഉത്തരേന്ത്യയിൽ വോട്ട് കിട്ടാൻ മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസ് ഇരയ്ക്കും വേട്ടക്കാരനും ഒപ്പമാണെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം, വഖഫ് ബിൽ മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചർച്ചകളെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ബില്ലോടു കൂടി മുനമ്പം പ്രശ്നം അവസാനിക്കുമെങ്കിൽ നാളെ രാജ്യസഭ പാസാക്കിയാൽ സമരവും അവസാനിക്കേണ്ടതല്ലേ.കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.