മസ്ജിദ് തകർത്തുള്ള ക്ഷേത്ര നിർമാണം അംഗീകരിക്കാനാകില്ല; പി. സുരേന്ദ്രൻ

എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത പാരമ്പര്യമാണ് ഗാന്ധിജിക്കുള്ളത്.

Update: 2024-01-14 16:31 GMT
Advertising

മലപ്പുറം: രാമജന്മഭൂമിയിൽ ക്ഷേത്രം ഉയരുന്നതിൽ താൻ എതിരല്ലെന്നും എന്നാൽ മസ്ജിദ് തകർത്തു കൊണ്ടുള്ള ക്ഷേത്ര നിർമാണം അംഗീകരിക്കാനാകില്ലന്നും കഥാകൃത്ത് പി സുരേന്ദ്രൻ. വിസ്ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് മലപ്പുറം ആലത്തിയൂർ ദാറുൽ ഖുർആനിൽ സംഘടിപ്പിച്ച മദ്റസാ സർഗ വസന്തത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാമരാജ്യ സങ്കൽപം മുന്നോട്ടുവച്ചത് ഗാന്ധിജിയാണെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കോൺഗ്രസിനെ തള്ളിപ്പറയുമെന്നും പ്രസ്താവിച്ച ബിജെപി നേതാവ് ചരിത്രവും രാജ്യത്തിന്റ പൈതൃകവും പഠിക്കണമെന്ന് പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത പാരമ്പര്യമാണ് ഗാന്ധിജിക്കുള്ളത്. ഇതര മതസ്തരുടെ ആരാധനാലയങ്ങൾ ഗാന്ധിജി പൊളിച്ചിട്ടില്ല. സഹവർത്തിത്വവും സാഹോദര്യവും ദർശനമായി സ്വീകരിച്ച ഗാന്ധിജിയെ പഠിക്കാൻ കൃഷ്ണദാസ് തയാറാവണമെന്നും അദ്ദേഹം വിശദമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News