ഇന്ന് 5038 പേർക്ക് കോവിഡ്; 4039 പേർക്ക് രോഗമുക്തി

സംസ്ഥാനത്തെ ആകെ മരണം 42,014 ആയി

Update: 2021-12-08 13:19 GMT
ഇന്ന് 5038 പേർക്ക് കോവിഡ്; 4039 പേർക്ക് രോഗമുക്തി
AddThis Website Tools
Advertising

സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കോവിഡ്; 4039 പേർക്ക് രോഗമുക്തി. 7.36 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂർ 425, കണ്ണൂർ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസർകോട് 92 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,014 ആയി. 40,959 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News