ഇന്ന് 847 പേർക്ക് കോവിഡ്; 1321 പേർക്ക് രോഗമുക്തി
വിവിധ ജില്ലകളിലായി 20,756 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്
കേരളത്തിൽ 847 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂർ 49, കണ്ണൂർ 39, വയനാട് 37, പാലക്കാട് 35, മലപ്പുറം 28, ആലപ്പുഴ 16, കാസർകോട് 4 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. ഴിഞ്ഞ 24 മണിക്കൂറിനിടെ 22,683 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,756 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 20,016 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 740 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 100 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ിലവിൽ 6464 കോവിഡ് കേസുകളിൽ, 10.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 12 മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 44 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,197 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 800 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1321 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 163, കൊല്ലം 18, പത്തനംതിട്ട 72, ആലപ്പുഴ 20, കോട്ടയം 175, ഇടുക്കി 95, എറണാകുളം 273, തൃശൂർ 236, പാലക്കാട് 20, മലപ്പുറം 23, കോഴിക്കോട് 113, വയനാട് 51, കണ്ണൂർ 45, കാസർകോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്. ഇതോടെ 6464 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,51,349 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
Covid to 847 today; 1321 people were cured