അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസെന്ന് സിപിഎം

അഭിമന്യു സജീവ എസ്എഫ്ഐ പ്രവർത്തകനാണെന്നും ആർഎസ്എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്നും സിപിഎം

Update: 2021-04-15 05:04 GMT
അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസെന്ന് സിപിഎം
AddThis Website Tools
Advertising

ആലപ്പുഴയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിത മാണെന്ന് സിപിഎം. അഭിമന്യു സജീവ എസ്എഫ്ഐ പ്രവർത്തകനാണെന്നും ആർഎസ്എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്നും സിപിഎം ഏരിയ സെക്രട്ടറി ബി ബിനു പറഞ്ഞു.

പടയണിവട്ടം ക്ഷേത്രോൽസവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായി. അഭിമന്യുവിന്‍റെ സഹോദരനും ഈ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്.

പ്രതിയെന്ന് സംശയിക്കുന്ന സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് വള്ളികുന്നത്ത് സിപിഎം പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News