സി.പി.എം 15 ഇടത്ത്; കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രം-എൽ.ഡി.എഫിൽ ലോക്‌സഭാ സീറ്റ് ധാരണയായി

യു.ഡി.എഫിലായിരുന്നപ്പോള്‍ കൈവശംവച്ചിരുന്ന കോട്ടയത്തിനു പുറമെ പത്തനംതിട്ട സീറ്റ് കൂടി കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരുന്നു

Update: 2024-02-06 05:27 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: എൽ.ഡി.എഫിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയായി. രണ്ട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രമാണു നൽകിയത്. സി.പി.എം 15ഉം സി.പി.ഐ നാലും സീറ്റിൽ മത്സരിക്കും. 10നു ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം.

ഇതുവരെ സി.പി.എം 16 സീറ്റുകളിലാണു മത്സരിച്ചുവന്നിരുന്നത്. ഇത്തവണ ഒരു സീറ്റ് കേരള കോൺഗ്രസ് എമ്മിനു കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായായിരുന്നു കേരള കോൺഗ്രസ് ഇടതു മുന്നണിയ്‌ക്കൊപ്പം ചേർന്നത്. ഇതോടെയാണ് ഒരു സീറ്റ് അവർക്കു നൽകാൻ സി.പി.എം തീരുമാനിച്ചത്.

Full View

കേരള കോൺഗ്രസ് രണ്ട് സീറ്റ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. യു.ഡി.എഫിലിരിക്കെ കൈവശംവച്ചിരുന്ന കോട്ടയത്തിനു പുറമെ ഇത്തവണ പത്തനംതിട്ട സീറ്റ് കൂടി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സി.പി.എം നേതൃത്വം അതിനു വഴങ്ങിയിട്ടില്ല. കേരള കോൺഗ്രസ് തീരുമാനം അംഗീകരിച്ചതായും റിപ്പോർട്ടുണ്ട്.

Summary: LDF reaches in agreement on Lok Sabha seat sharing as CPM will contest in 15 seats; Only one seat for Kerala Congress M

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News