ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന ബില്ലിനെ എതിർത്ത് സി.പി.എം
ബി.ജെ.പി അംഗം ഡോ. കിറോലി ലാൽ മീണയാണ് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബില്ലിന് അനുമതി തേടിയത്. ബില്ലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് എളമരം കരീം കത്ത് നൽകിയത്.
Update: 2022-02-04 06:14 GMT


ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന ബില്ലിനെതിരെ സി.പി.എം. ബില്ലിനെ എതിർത്ത് എളമരം കരീം എം.പി രാജ്യസഭാ അധ്യക്ഷന് കത്ത് നൽകി. ബി.ജെ.പി അംഗം ഡോ. കിറോലി ലാൽ മീണയാണ് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബില്ലിന് അനുമതി തേടിയത്. ബില്ലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് എളമരം കരീം കത്ത് നൽകിയത്.
ഇത് നാലാം തവണയാണ് ഏക സിവിൽ കോഡിനെ എതിർത്ത് ഇടത് എം.പിമാർ രംഗത്ത് വരുന്നത്. നേരത്തെ മൂന്നു തവണ ബിൽ അവതരിപ്പിച്ചപ്പോഴും ഇടത് എം.പിമാർ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.