'തോമസിനെ പുറത്താക്കിയാൽ അത് മണ്ടൻ തീരുമാനമായിരിക്കും'; കെ.വി തോമസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം

സെമിനാറിൽ പങ്കെടുക്കുന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞാല്‍ അത് കോൺഗ്രസിന്റെ ദൗർഭാഗ്യകരമായേ കാണാൻ കഴിയൂ

Update: 2022-04-07 07:47 GMT
Advertising

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രധാനപ്പെട്ട സെമിനാറാണിത്. ഇക്കാരണത്താൽ തോമസിനെ പുറത്താക്കിയാൽ അത് മണ്ടൻ തീരുമാനമായിരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.

പാർട്ടിയിലേക്കല്ല തോമസ് പോകുന്നത്. സെമിനാറിലാണ് പങ്കെടുക്കുന്നത്. ബിജെപി സർക്കാറിന്റെ ഭരണഘടനാ നയങ്ങളെ തുറന്നു കാട്ടുകയാണ്. ബിജെപിയുടെ ഫാസിസ്റ്റ് നിലപാടുകളെ എതിർക്കുന്നവരെയല്ല ഒറ്റപ്പെടുത്തേണ്ടത്. കോൺഗ്രസിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് ഇറങ്ങി വന്നവരാരും വഴിയാധാരമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെമിനാറിൽ പങ്കെടുക്കുന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന് പറയുന്നത് കോൺഗ്രസിന്റെ ദൗർഭാഗ്യകരമായേ കാണാൻ കഴിയൂ. അത്രത്തോളം ഗതികെട്ട പാർട്ടിയായി കോൺഗ്രസ് മാറുകയാണ്. അദ്ദേഹം ഒരിക്കലും വരില്ലെന്ന് പറഞ്ഞിട്ടില്ല. അതാണ് വരുമെന്ന് ആത്മവിശ്വസം പ്രകടിപ്പിച്ചതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News