'മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ല'; സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തില്‍ പി.രാജീവിന് വിമര്‍ശനം

വ്യവസായ മലിനീകരണം തടയാനാകുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നു

Update: 2024-12-12 06:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തില്‍ മന്ത്രി പി. രാജീവിനെതിരെ വിമർശനം. മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ല. വികസനം താഴേത്തട്ടിലെത്തുന്നില്ലെന്നും വിമര്‍ശനം. വ്യവസായ വികസനം ഉണ്ടാകുമ്പോഴും തൊഴിലാളിക്ക് ഗുണമുണ്ടാകുന്നില്ല. തൊഴിലിടങ്ങളില്‍ നിന്നും തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന സമീപനമാണ്. വ്യവസായ മലിനീകരണം തടയാനാകുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നു.

അതേസമയം സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും രാജ്യസഭാ എംപി എ.എ റഹീമിനെതിരെയും വിമര്‍ശമുയര്‍ന്നിരുന്നു. യുവ നേതാക്കളുടെ പ്രകടനം മോശമാണെന്നും സമ്മേളനം വിലയിരുത്തി. യുവാക്കൾക്ക് അവസരം നൽകിയത് തിരിച്ചടിയായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പ്രവർത്തനം പാർട്ടിക്ക് ചേർന്നതല്ല. ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആനമണ്ടത്തരമാണ്. മേയറുടെ പ്രവർത്തനങ്ങൾ പക്വതയില്ലാത്തത് എന്നും വിമര്‍ശിക്കുന്നു . എ.എ റഹീമിനെ രാജ്യസഭ എംപി ആക്കിയത് കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ല. റഹീമിന്‍റെ പ്രവർത്തനം പരിതാപകരമെന്നുമായിരുന്നു പ്രതിനിധികളുടെ വിമർശനം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News