സ്ത്രീധന പീഡനം വീണ്ടും; കൊച്ചിയില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം

സ്വർണാഭരണങ്ങൾ നൽകാത്തതിന് പച്ചാളം സ്വദേശി ജിബ്സണ്‍ പീറ്ററാണ് ഭാര്യയേയും ഭാര്യാപിതാവിനേയും മർദിച്ചത്.

Update: 2021-07-23 06:30 GMT
സ്ത്രീധന പീഡനം വീണ്ടും; കൊച്ചിയില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം
AddThis Website Tools
Advertising

സ്ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ യുവതിക്കും പിതാവിനും ക്രൂരമർദനമേറ്റതായി പരാതി. സ്വർണാഭരണങ്ങൾ നൽകാത്തതിന് പച്ചാളം സ്വദേശി ജിബ്സണ്‍ പീറ്ററാണ് ഭാര്യയേയും ഭാര്യാപിതാവിനെയും മർദിച്ചത്. 

സംഭവത്തില്‍ യുവതിയും കുടുംബവും കമ്മീഷണർക്ക് പരാതി നൽകി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് കമ്മീഷ്ണറെ സമീപിച്ചത്. അതേസമയം, പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. 

മൂന്നു മാസം മുമ്പായിരുന്നു ജിബ്സണ്‍ യുവതിയെ വിവാഹം ചെയ്തത്. സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജിബ്സണ്‍ പതിവായി മര്‍ദിക്കാറുണ്ടെന്ന് യുവതി ആരോപിക്കുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയുടെ പിതാവിന്‍റെ കാല് തല്ലിയൊടിക്കുകയായിരുന്നുവെന്നും ഗുരുതരാവസ്ഥയിൽ ചികിത്സയിലായ പിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News