കർണാടകയിലെ ക്രഷർ ഇടപാട് കേസ്; പി.വി അൻവറിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ

Update: 2023-01-16 12:48 GMT
karnataka case pv anwar,  PV Anwar case, pv anwar ed case
AddThis Website Tools
Advertising

കൊച്ചി: പി.വി അൻവർ എം.എൽ.എയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. കർണാടകയിലെ ക്രഷർ ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ക്രഷർ ബിസിനസിൽ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി. പരാതിയിൽ ഇ.ഡി നേരത്തെ കേസെടുത്തിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യൽ.

നേരത്തെ ഇതു സംബന്ധിച്ചുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പി.വി അൻവർ കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രാഥാമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News