ന്യൂനപക്ഷ സ്‌കോളർഷിപ്പ് വെട്ടിക്കുറച്ചത് ക്രൂരമായ നടപടി; അബ്ദുസമദ് പൂക്കോട്ടൂർ
'സ്കോളർഷിപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുന്നി മഹല്ല് ഫെഡറേഷന്‍ സർക്കാരിനെ സമീപിക്കും'


കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വെട്ടിക്കുറച്ചത് ക്രൂരമായ നടപടിയാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ജനറൽ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. സ്കോളർഷിപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുന്നി മഹല്ല് ഫെഡറേഷന്‍ സർക്കാരിനെ സമീപിക്കുമെന്നും സമസ്ത മുശാവറയുടെ ഇടപെടലുണ്ടാക്കാന്‍ ശ്രമം നടത്തുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ മീഡിയവണിനോട് പറഞ്ഞു.
ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ച വാർത്ത മീഡിയവൺ ആണ് പുറത്തുവിട്ടത്. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, സിവിൽ സർവീസ് ഫീ റീ ഇംബേഴ്സ്മെന്‍റ്, വിദേശ സ്കോളർഷിപ്പ്, ഐഐടി/ഐഐഎം സ്കോളർഷിപ്പ് , സിഎ/ ഐസിഡബ്യൂഎ/ സിഎസ് സ്കോളർഷിപ്പ്, യുജിസി നെറ്റ്, ഐടിസി ഫീസ് റീ ഇംബേഴ്സ്‌മെന്‍റ്, മദർ തെരേസ സ്കോളർഷിപ്പ്, എപിജെ അബ്ദുൽകലാം സ്കോളർഷിപ്പ് എന്നിങ്ങനെ ഒമ്പത് സ്കോളർഷിപ്പ് പദ്ധതികളിലെ ഫണ്ടാണ് പകുതിയായി കുറച്ചത്.
വാർത്ത കാണാം: