പോലീസ് വീഴ്ചകള്‍ വിമര്‍ശിക്കപ്പെടും; ആനി രാജക്ക് പിന്തുണയുമായി ഡി രാജ
ദേശീയ നിർവാഹക സമിതി യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ ചേർന്ന വാത്താസമ്മേലനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
ആനിരാജക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്ത് എവിടെ പോലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാലും അത് വിമർശിക്കപ്പെടും. കേരളത്തിലായാലും യു പിയിലായാലും വിമർശിക്കപ്പെടും. പോലീസ് ജനങ്ങളുടെ സുഹൃത്തുക്കളായിരിക്കണമെന്നും ഡി രാജ പറഞ്ഞു.
ദേശീയ നിർവാഹക സമിതി യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ ചേർന്ന വാത്താസമ്മേലനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരള പൊലീസിനെതിരെ ഗുരുതര ആരോപണവുമായാണ് നേരത്തേ സിപിഐ നേതാവ് ആനി രാജ രംഗത്തെത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞിരുന്നു. ഇതിനായി ആർ എസ് എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.