അണക്കെട്ട് പരാമർശങ്ങൾ നീക്കണം : എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം

ചിത്രത്തിൽ പരാമർശിക്കുന്ന അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം കർഷകരാണ് രംഗത്ത് വന്നത്.

Update: 2025-04-01 05:59 GMT
അണക്കെട്ട് പരാമർശങ്ങൾ നീക്കണം : എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം
AddThis Website Tools
Advertising

ചെന്നൈ : സൈബർ ആക്രമണത്തെ തുടർന്ന് റീ എഡിറ്റ് ചെയ്ത പതിപ്പ് പുറത്തിറങ്ങുന്നതിനും മുൻപ് എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. ചിത്രത്തിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും അതേക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം കർഷകരാണ് രംഗത്ത് വന്നത്. മുല്ലപ്പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷനും പ്രതിഷേധം ഉന്നയിച്ചിട്ടുണ്ട്. ചിത്രത്തിലെ ചില രംഗങ്ങളിൽ തമിഴ്‌നാടിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നാണ് ഇവരുന്നയിക്കുന്ന ആവശ്യം.

പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കമ്പത്ത് നിർമ്മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനം ഉപരോധിക്കും. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ കോഡിനേറ്റര്‍ ബാലസിംഗം അറിയിച്ചു. പ്രതിഷേധം മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കാനും സിനിമ ഉപരോധിക്കാനും സംഘടന ആഹ്വാനം ചെയ്തു.

അനാവശ്യമായി മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉന്നയിക്കുന്നത് രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ തകർക്കാനുള്ള ശ്രമമാണെന്ന് ബാലസിംഗ പറഞ്ഞു. ചിത്രത്തിൽ നെടുമ്പള്ളി ഡാം എന്നാണു പേര് നൽകിയിരിക്കുന്നത്. ഡാം തകരുന്നപക്ഷം കേരളം വെള്ളത്തിനടിയിലാകുമെന്നും അണക്കെട്ടിന്റെ ആവശ്യമില്ലെന്നും അർഥമാക്കുന്ന പരാമർശങ്ങൾ ചിത്രത്തിലുണ്ട്. ഇവയെല്ലാം മ്യൂട്ട് ചെയ്യണമെന്നും ബാലസിംഗ ആവശ്യപ്പെട്ടു.

Tags:    

Writer - ചന്ദ്ര സ്വസ്തി

contributor

Editor - ചന്ദ്ര സ്വസ്തി

contributor

By - Web Desk

contributor

Similar News