കടൽ ഖനനത്തിനെതിരെയുള്ള ഡിസിസിയു‌ടെ രാപ്പകൽ സമരം സമാപിച്ചു

ഈ മാസം 27ന് നടക്കുന്ന തീരദേശ ഹർത്താലിന് മുന്നോടിയായാണ് രാപ്പകൽ സമരം

Update: 2025-02-23 08:08 GMT
കടൽ ഖനനത്തിനെതിരെയുള്ള ഡിസിസിയു‌ടെ രാപ്പകൽ സമരം സമാപിച്ചു
AddThis Website Tools
Advertising

കൊല്ലം:  കടൽ ഖനനത്തിനെതിരെ കൊല്ലം ഡിസിസി നടത്തിയ രാപ്പകൽ സമരം സമാപിച്ചു. കൊല്ലം വാടി കടപ്പുറത്തു നടന്ന സമീപന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നടത്തുന്ന കടൽ കൊള്ളക്ക് സംസ്ഥാന സർക്കാർ കാവൽ നിൽക്കുകയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

കടലിൽ തന്നെ സമര വേദി തയ്യാറാക്കിയാണ് കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തിയത്. ഈ മാസം 27ന് നടക്കുന്ന തീരദേശ ഹർത്താലിന് മുന്നോടിയായാണ് രാപ്പകൽ സമരം. കോർപ്പറേറ്റുകളെ സഹായിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന കടൽ കൊള്ളക്ക് പിണറായി സർക്കാർ കാവൽ നിൽക്കുകയാണെന്ന് രാപ്പകൽ സമര വേദിയിൽ കെ.സി വേണുഗോപാൽ എംപി കുറ്റപ്പെടുത്തി.

മത്സ്യബന്ധന മേഖലയെ തകർക്കുന്ന കേന്ദ്ര നീക്കതിനെതിരെ സംസ്ഥാന സർക്കാർ നിയമ സഭയിൽ പ്രമേയം പാസ്സാക്കണമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് നടത്തുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കാൻ ഇടതു സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. കടൽ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ്‌ നേതൃത്വത്തിന്റെ തീരുമാനം.

Full View

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News