വിതുര മേമലയിൽ വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വേലിയിൽ വൈദ്യുതിലൈൻ കൊടുത്ത മേമല സ്വദേശി കുര്യനാണ് അറസ്റ്റിലായത്

Update: 2022-05-22 08:15 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വിതുര മേമലയിൽ വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വേലിയിൽ വൈദ്യുതിലൈൻ കൊടുത്ത മേമല സ്വദേശി കുര്യൻ (59) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.

നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജനാണ് ഇന്നലെ ഷോക്കേറ്റ് മരിച്ചത്. കാട്ടുപ്പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ശെൽവരാജന് ഷോക്കേറ്റത്. ശെൽവരാജനെ കാണാനില്ല എന്ന് കാട്ടി ഭാര്യ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ ഇന്നലെ പരാതി നൽകിയിരുന്നു. ലോട്ടറി എടുക്കാൻ പോയ ആൾ പിറ്റേ ദിവസവും തിരിച്ചു വരാതായതോടെയാണ് ഭാര്യ പരാതി നൽകിയത്.

കാട്ടുപ്പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ നിന്നാണ് ശെൽവരാജന് ഷോക്കേറ്റത്. ശരീരത്തിൽ വൈദ്യുതിക്കമ്പി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദേഹത്ത് പൊള്ളലേറ്റ് കരിഞ്ഞ പാടുകളുമുണ്ട്. ശെൽവരാജൻ എന്തിനാണ് പുരയിടത്തിൽ എത്തിയത് എന്ന കാര്യം വ്യക്തമല്ല. ഇത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News