മോഡലുകളുടെ മരണം; പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് അൻസി കബീറിന്‍റെ പിതാവ്

സത്യാവസ്ഥ എന്താണെന്ന് എത്രയും വേഗം കണ്ടെത്തണമെന്നും അന്‍സിയുടെ പിതാവ് പറഞ്ഞു.

Update: 2021-11-21 13:29 GMT
മോഡലുകളുടെ മരണം; പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് അൻസി കബീറിന്‍റെ പിതാവ്
AddThis Website Tools
Advertising

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് കൊച്ചിയില്‍ അപകടത്തില്‍പെട്ട് മരിച്ച മോഡല്‍ അന്‍സി കബീറിന്‍റെ പിതാവ്. സത്യാവസ്ഥ എന്താണെന്ന് എത്രയും വേഗം കണ്ടെത്തണം. കാർ പിന്തുടര്‍ന്നതിലെയും ഹാർഡ് ഡിസ്ക് നഷ്ടമായതിലെയും സത്യാവസ്ഥ തെളിയണമെന്നും ദുരൂഹത നീക്കണമെന്നും അൻസിയുടെ പിതാവ് മുഹമ്മദ് കബീർ പറഞ്ഞു.

മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച അഞ്ജന ഷാജന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിന്‍റെയും വാഹനമോടിച്ച ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്.

അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു. ഷൈജു പിന്തുടര്‍ന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ എന്തുകൊണ്ട് നശിപ്പിക്കപ്പെട്ടു എന്നതില്‍ കൃത്യത വേണമെന്നും അര്‍ജുന്‍ ആവശ്യപ്പെട്ടു. അന്‍സി കബീറിന്‍റെ കുടുംബവും നേരത്തെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Death of models; Ansi Kabir's father says he has faith in police investigation

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News