കൊച്ചിയിലെ മോഡലുകളുടെ അപകട മരണം; മൊഴികളുടെ താരതമ്യ പരിശോധന നടത്തും

സൈജുവിന്‍റെ മൊബൈലില്‍ നിന്ന് ലഭിച്ച തെളിവുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ച് വരികയാണ്.

Update: 2021-12-10 05:16 GMT
കൊച്ചിയിലെ മോഡലുകളുടെ അപകട മരണം; മൊഴികളുടെ താരതമ്യ പരിശോധന നടത്തും
AddThis Website Tools
Advertising

കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിൽ പ്രതികളുടെ മൊഴികളില്‍ താരതമ്യ പരിശോധന നടത്താനൊരുങ്ങി അന്വേഷണസംഘം. സൈജുവിന്‍റെ മൊബൈലില്‍ നിന്ന് ലഭിച്ച തെളിവുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ച് വരികയാണ്.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സൈജു തങ്കച്ചന്‍, നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് എന്നിവരുടെ മൊഴികള്‍ താരതമ്യ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഇരുവരും നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം വിശദമായി പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. സൈജുവിന്‍റെ ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്നാണ് റോയിയുടെ മൊഴി. ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചത് എക്സൈസിനെ ഭയന്നാണെന്നും റോയി മൊഴി നല്‍കിയിരുന്നു.

സൈജുവിന്‍റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകള്‍ നമ്പര്‍ 18 ഹോട്ടലിലടക്കം ലഹരി ഇടപാടുകള്‍ നടന്നുവെന്നതിന്‍റെ സൂചനകള്‍ നല്‍കുന്നതാണ്. മൊബൈലില്‍ നിന്ന് ലഭിച്ച വിഡിയോകളുടെ ശാസ്ത്രീയ പരിശോധനക്ക് ശേഷം റോയിയെ വീണ്ടും ചോദ്യം ചെയ്യും. പൊലീസിന്‍റെ അറിവോടു കൂടിയാണ് ലഹരി പാര്‍ട്ടികള്‍‌ നടത്താറുള്ളതെന്ന് സൈജു വാട്സാപ്പ് ചാറ്റുകളില്‍ അവകാശപ്പെടുന്നുണ്ട്. സൈജുവിന്‍റെ ഇടപാടുകളില്‍ പൊലീസിന്‍റെ പങ്കിനെക്കുറിച്ചടക്കം പരിശോധിക്കേണ്ടി വരുമെന്നതിനാല്‍ വളരെ കരുതലോടെയാണ് അന്വേഷണ സംഘത്തിന്‍റെ ഇടപെടല്‍.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News