കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം

ഉന്നത വിദ്യാഭ്യാസമന്ത്രി വിദ്യാർഥികളെ കണ്ടേക്കും

Update: 2023-01-22 00:56 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന് ഉണ്ടായേക്കും. ഡയറക്ടർ രാജിവെച്ച സാഹചര്യത്തിൽ മറ്റ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇന്ന് വിദ്യാർത്ഥികളെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

വിദ്യാർത്ഥി വിരുദ്ധ നിലപാടുകളും ജാതിവിവേചനവും നടത്തിയ ഡയറക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 4 തിയതി മുതലാണ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെവിദ്യാർഥികൾ സമരം ആരംഭിച്ചത്. സമരം 48 ദിവസം പിന്നിട്ടിട്ടും  വിദ്യാർഥികളുടെ ആവശ്യത്തിൽ സർക്കാർ ഇതുവരെ നടപടിയൊന്നും  സ്വീകരിച്ചില്ല. എന്നാൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ എതിരായതിന്  പിന്നാലെ ഡയറക്ടർ ശങ്കർ മോഹൻ രാജിവെക്കുകയായിരുന്നു.

ഡയറക്ടർ രാജിവെച്ചത് സമരത്തിന്റ വിജയമായി വിദ്യാർഥികൾ കാണുന്നുണ്ടെങ്കിലും സമരം അവസാനിപ്പിക്കണമെങ്കിൽ തങ്ങളുന്നയിച്ച ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കണമെന്നാണ് ഇവർ പറയുന്നത്. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായാൽ സമരം അവസാനിപ്പിക്കാനാണ് വിദ്യാർഥികൾ ആലോചിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഈ സാഹചര്യത്തിൽ ഇന്ന് വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയേക്കും. തുടർ പഠനത്തിന്റെ കാര്യങ്ങളിലടക്കം തീരുമാനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News