വിവാദങ്ങൾ പുകയുന്നു; അടിയന്തര യോഗം ചേർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ

അൻവർ എംഎൽഎ ഉയർത്തിയ വിവാദ പരാമർശങ്ങൾക്കിടെയാണ് അടിയന്തര യോഗം

Update: 2024-09-01 08:24 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഓൺലൈൻ ആയി യോഗം ചേരുന്നു. അൻവർ എംഎൽഎ ഉയർത്തിയ വിവാദ പരാമർശങ്ങൾക്കിടെയാണ് അടിയന്തര യോഗം. അൻവർ പ്രധാനമായും ആരോപണമുന്നയിച്ച ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉദ്യോഗസ്ഥരൊന്നും കൃത്യമായി സ്ഥലത്തില്ലാത്തതിനാലാണ് ഓൺലൈനായി യോഗം ചേരുന്നത്. വീട്ടിലിരുന്നാണ് അജിത് കുമാര്‍ യോഗത്തിൽ പങ്കെടുത്തത്. അതേസമയം അൻവർ ഉന്നയിച്ച ആരോപണങ്ങൾ യോഗത്തിൽ ചർച്ചചെയ്യപ്പെടുമോ എന്നകാര്യത്തിൽ വ്യക്തതയില്ല.

അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അൻവർ എംഎല്‍എ ആരോപിച്ചിരുന്നു. മന്ത്രിമാരുടെയും പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ അജിത്കുമാർ ചോർത്തുന്നുണ്ടെന്നും ഇതിനായി സൈബർ സെല്ലിൽ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വര്‍ണകടത്തില്‍ അജിത്കുമാറിനും എസ്.പി സുജിത് ദാസിനും പങ്കുണ്ട്. സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. 

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News