'അത് പിണറായി വിജയനോട് പോയി പറഞ്ഞാൽ മതി'; എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
തൃക്കാക്കരയിൽ അട്ടിമറി ജയം നേടുമെന്ന് എ.എൻ രാധാകൃഷ്ണന്‍
തൃക്കാക്കര: വോട്ട് ചെയ്യാനെത്തിയ എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. വോട്ടെടുപ്പ് നടക്കുന്ന സ്‌കൂൾ വളപ്പിൽ വെച്ച് മാധ്യമങ്ങളെ കാണാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തർക്കമുണ്ടായത്. എ.എൻ രാധാകൃഷ്ണൻ ഇതിനെ എതിർക്കുകയും ചെയ്തു. 'ഇതൊക്കെ ഉള്ളതാണ്. അതൊക്കെ അങ്ങ് പിണറായി വിജയനോട് പറഞ്ഞാല്‍ മതിയെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. ബൂത്തിനകത്ത് വെച്ചല്ല സംസാരിക്കുന്നതെന്നും സൗകര്യമുണ്ടെങ്കിൽ കേസെടുത്തോയെന്നും അദ്ദേഹം പൊലീസിനോട് കയര്‍ത്തു. എം.സ്വരാജ് അരമണിക്കൂര്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ എന്തുകൊണ്ട് എതിര്‍ത്തില്ലെന്നും സ്ഥാനാര്‍ഥിയുടെ കൂടെ വന്ന പ്രവര്‍ത്തകര്‍ ചോദിച്ചു.
അതേസമയം, തൃക്കാക്കരയിൽ അട്ടിമറി ജയം നേടുമെന്ന് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. എന്‍.ഡി.എ ജനപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയില്‍ വോട്ടിങ് പുരോഗമിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസും ഇതിനോടകം തന്നെ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ആറ് വരെയാണ് വോട്ടിങ്.