ദത്ത് വിവാദം പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കി; പാർട്ടി സമ്മേളനത്തിൽ വിമർശനം
നടപടികൾ വൈകാൻ പാടില്ലായിന്നുവെന്നാണ് പ്രധാന വിമർശനം
ദത്ത് വിവാദം പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്ന് വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൽ വിമർശനം. ശിശുക്ഷേമ സമിതിക്കെതിരേയും, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും വിമർശനമുയർന്നു.
അനുപമ വിഷയം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് ഏരിയാ സമ്മേളന പ്രതിനിധികൾ വിമർശിച്ചത്. നടപടികൾ വൈകാൻ പാടില്ലായിന്നുവെന്നാണ് പ്രധാന വിമർശനം. തെറ്റ് ചെയ്തവർക്കെതിരെ നടപടി വേണമെന്നാവശ്യവും ഉയർന്ന് വന്നു. അമ്മയക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് നിലപാടെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മറുപടി നൽകി. ഏരിയാ സമ്മേളനത്തിൽ തന്നെ വിമർശനം ഉണ്ടായത് കൊണ്ട് ജില്ലാ സമ്മേളനത്തിലും ദത്ത് വിവാദം ഉയർന്ന് വരാൻ സാധ്യതയുണ്ട്.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും വിമർശനമുണ്ടായി. സർക്കാരിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ ഒഴിവാക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിനിധികൾ ചോദിച്ചു.
തിരുവനന്തപുരം നഗരസഭയ്‌ക്കെതിരേ വിമർശനമുണ്ടായി. അഴിമതി ആരോപണങ്ങളിൽ വ്യക്തമായ മറുപടി വേണമെന്നും ,അഴിമതി വച്ചു പൊറുപ്പിക്കരുതെന്നും പ്രവർത്തകരുടെ വിയർപ്പിന്റെ ഫലമെന്നും പ്രതിനിധികൾ പറഞ്ഞു. അതേസമയം 14 ജില്ലാ സമ്മേളനങ്ങളിലും പിണറായി വിജയൻ പങ്കെടുക്കും. സമ്മേളനം നിയന്ത്രിക്കാൻ പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ടീം ഉണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ചുമതല നൽകി.ൈ
Criticism at the Vanchiyoor area conference that the Dutt controversy has embarrassed the party and the government. Criticism was leveled against the Child Welfare Committee and the Chief Minister's Office.